Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kantar Mahesh Mohanar

ശബരിമല സ്വര്‍ണപ്പാളി പരിശോധന: അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ത​ന്ത്രി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ മു​റി​ച്ചെ​ടു​ത്ത​ത് സ്വ​ര്‍ണ​പ്പാ​ളി​യു​ടെ വ​ലി​യ ഭാ​ഗ​ങ്ങ​ള്‍.

ദ്വാ​ര​പാ​ല​ക ശി​ല്പ​ത്തി​ന്‍റെ കൈ​യു​ടെ ഭാ​ഗ​വും മു​റി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി സ​ന്നി​ധാ​ന​ത്ത് എ​സ്‌​ഐ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് പാ​ളി​ക​ള്‍ മു​റി​ച്ചെ​ടു​ത്ത​ത്.

എ​ന്നാ​ല്‍ പാ​ളി​ക​ള്‍ ഈ ​രൂ​പ​ത്തി​ല്‍ ദീ​ര്‍ഘ​കാ​ലം വ​യ്ക്കാ​നാ​കി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് നി​ര്‍ദേ​ശി​ച്ചു. ത​ന്ത്രി​യു​ടെ അ​നു​വാ​ദം വാ​ങ്ങി​യ​ശേ​ഷ​മാ​ണ് എ​സ്‌​ഐ​ടി പാ​ളി​ക​ള്‍ മു​റി​ച്ചെ​ടു​ത്ത​ശേ​ഷം പു​നഃ​സ്ഥാ​പി​ച്ച​ത്.

അം​ഗ​ഭം​ഗം വ​ന്നെ​ങ്കി​ലും ത​ത്കാ​ലം സ്ഥാ​പി​ക്കാ​മെ​ന്നും മു​റി​ച്ചു​മാ​റ്റി​യ ഭാ​ഗ​ങ്ങ​ളി​ലെ വി​ട​വു​ക​ള്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍ഡ് തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്നും ത​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up